നെടുമ്പാശേരി: നീതി നടപ്പാക്കുന്നതിൽ സംഭവിച്ച പിഴവുകൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് യാക്കോബായ വിശ്വാസികളുടെ സമരപ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. യാക്കോബായ വിശ്വാസികൾക്ക് നീതി നിഷേധിക്കുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നടപടികൾക്കെതിരെയും മൃതദേഹം സംസ്‌കരിക്കുന്നതുപോലും തടസപ്പെടുത്തുന്ന നിലപാടുകളിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും ഒരു പള്ളിയും ഇനി വിട്ടുകൊടുക്കില്ലെന്നും അന്ത്യോഖ്യാവിശ്വാസത്തിൽ ഉറച്ചുനിൽക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
സഖറിയ ആലുക്കൽ റമ്പാൻ, ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ, ഫാ.വർഗീസ് പാലയിൽ, ഭദ്രാസന സെക്രട്ടറി ഫാ. സാബു പാറയ്ക്കൽ, ഫാ. എമിൽ ഏലിയാസ്, ഫാ. വിനോജ് മാത്യു പാലത്തിങ്കൽ, ഫാ. ഗീവർഗീസ് പി.അരീയ്ക്കൽ, ഫാ. വർഗീസ് പൈനാടത്ത്, ഡീക്കൻ ജോസഫ് അരീയ്ക്കൽ വി.ഒ.എൽദോ, സഭാ മാനേജിങ് കമ്മിറ്റിഅംഗങ്ങളായ പി.കെ.പൗലോസ് കൂരൻ, വിനോജ് ടി.പോൾ തളിയപ്പുറത്ത്, എം.വി.കുഞ്ഞവര, പി.വി.ജോയി, പി.സി.ഏലിയാസ്, കെ.ജെ.എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.