പിറവം : മുളക്കുളം നോർത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സരസ്വതി പൂജ, വിദ്യാരാജഗോപാല മന്ത്രാർച്ചന, വിദ്യാരംഭം, സംഗീതാർച്ചന, പ്രഭാഷണം, സാരസ്വതഘൃതം പ്രസാദവിതരണം, എന്നീ ചടങ്ങുകളോടെ വിജയദശമി ആഘോഷവും വിദ്യാരംഭവും നടക്കും. നാളെ രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് പൂത്തോട്ട ലാലൻ ശാന്തി നേതൃത്വം നൽകുമെന്ന് ശാഖാ പ്രസിഡന്റ് പി .കെ. രാജീവ്, സെക്രട്ടറി സുമോൻ എം.എ എന്നിവർ അറിയിച്ചു.