christopher
അസറ്റ് ഹോംസ് കൊച്ചിയിൽ സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയർ ഫീറ്റ് പ്രഭാഷണപരമ്പരയിൽ അമേരിക്കൻ ആർക്കിടെക്ട് ക്രിസ്റ്റഫർ ചാൾസ് ബെനിഞ്ചർ സംസാരിക്കുന്നു

കൊച്ചി : ആർക്കിടെക്ചർ പഠിക്കാൻഅമേരിക്കൻ സർവകലാശാലകളിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന്പ്രശസ്ത അമേരിക്കൻ ആർക്കിടെക്ട് ക്രിസ്റ്റഫർ ചാൾസ് ബെനിഞ്ചർ പറഞ്ഞു. ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ഇന്ത്യയുടെ തദ്ദേശീയ വാസ്തുശില്പ മാതൃകകളും നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കളും അടുത്തറിയുകയാണ് വേണ്ടത്.ലോകപാർപ്പിടദിനാചരണത്തിന്റെ മുന്നോടിയായി അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയർ ഫീറ്റ് പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

160 കോടി മനുഷ്യരാണ് പാർപ്പിടങ്ങൾക്കായി ലോകമെങ്ങളും കാത്തിരിക്കുന്നതെന്ന് അസറ്റ് ഹോംസ് എംഡി വി.സുനിൽകുമാർപറഞ്ഞു.