കിഴക്കമ്പലം: ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കിഴക്കമ്പലം പഴങ്ങനാട് ജെമ്മാടിഞാൽ തുരുത്തുമ്മേൽ റഹീമിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു വീണു. കിണറിന്റെ മുകൾഭാഗത്തെ കൽഭിത്തി നെടുകെ പിളർന്ന നിലയിലാണ്.വൈകീട്ട് 6.30 ഓടെയാണ് സംഭവം. കനത്ത മഴപെയ്യുന്നതിനിടെ , ഇടിമിന്നലും വലിയ ശബ്ദവും ഈ ഭാഗത്തു നിന്നും കേട്ടതായി വീട്ടുകാർ പറഞ്ഞു. പിന്നീടാണ് കിണർ ഇടിഞ്ഞു വീണുകിടക്കുന്നത് കണ്ടതെന്ന് വീട്ടുടമയായ റഹീം പറഞ്ഞു. കിണറിന്റെ പരിസര പ്രദേശങ്ങളിൽ വിള്ളൽ വീണിട്ടുള്ളതിനാൽ കിണറിനടുത്തേക്ക് പോകാൻ കഴിയാത്ത സ്ഥതിയാണ്. ഈ കിണറിനെ ബന്ധുക്കളടക്കം നാലോളം കുടുംബങ്ങളാണ് ആശ്രയിക്കുന്നത്.
കിണർ ഇടിഞ്ഞു വീണതിൽ വെള്ളം പമ്പ് ചെയ്യുന്ന നാല് മോട്ടോർ പമ്പുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.