ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ളാറ്റ് ഫോമിനേയും രണ്ട്, മൂന്ന് പ്ളാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്ന ലിഫ്റ്റുകൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് റെയിൽവേ ഡിവിഷൻ ജനറൽ മാനേജർ ഉറപ്പ് നൽകിയതായി ബെന്നി ബഹനാൻ എം.പി അറിയിച്ചു.
തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പാർലമെന്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം റൂഫ് ഷെൽട്ടർ, ഫണ്ട് ലഭ്യത അനുസരിച്ച് പൂർത്തീകരിക്കും. പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം സംസ്ഥാന സർക്കാരുമായി ആലോചിച്ചു ഡെപ്പോസിറ്റ് സ്‌കീമിൽ ഏറ്റെടുക്കുന്നതിന് നടപടിയെടുക്കുമെന്നും ഉറപ്പ് നൽകി.