പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെ ബോധ പൂർവ്വമായി തമസ്ക്കരിക്കാൻമാദ്ധ്യമങ്ങൾ ശ്രമിക്കുന്നതായി യോഗം കൗൺസിലർ പി.ടി മന്മഥൻ പറഞ്ഞു.. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയന്റെ മൈക്രോ ഫിനാൻസ് വായ്പ വിതരണ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികൾ ഈഴവർക്ക് അയിത്തം കല്പിക്കുന്ന കാലമാണ്, ഉപ തിരഞ്ഞെടുപ്പുകളിലും ഈഴവരെ ഒഴിവാക്കുന്നു .നിയമ സഭ ചരിത്രത്തിൽ ആർ. ശങ്കറിന്റെ മന്ത്രിസഭയിലൊഴിച്ചാൽ ഈഴവർക്ക് പ്രാമുഖ്യമുള്ള ഒരു നിയമ സഭയുണ്ടാകാത്തത് പ്രമുഖ പാർട്ടികളെല്ലാം സമുദായത്തെ അവഗണിക്കുന്നതിന് ഉദാഹരണമാണെന്നും മന്മഥൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ ചെയർമാൻ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു തുടങ്ങിയവർ സംസാരിച്ചു.