sndp
എസ് എൻ ഡി പി യോഗം 1207-ാം നമ്പർ തൃക്കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാ മന്ത്രാർച്ചനയിൽ പങ്കെടുത്ത ഭക്തജനങ്ങൾ

മൂവാറ്റുപുഴ: ഗുരുക്കൻമാർ പകർന്ന വിദ്യയുടെ ആദ്യക്ഷര മധുരം നുകരാൻ ആയിരക്കണക്കിനു കരുന്നുകൾ സരസ്വതീ സന്നിധികളിൽഎത്തി. ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വലിയ ഭക്തജനത്തിരക്കായിരുന്നു.

എസ് എൻ ഡി പി യോഗം 1207-ാം നമ്പർ തൃക്കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി പറവൂർ ബിനു ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിദ്യാ മന്ത്രാർച്ചനയിൽ സ്തീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിന് പേർ പങ്കെടുത്തു . ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് ശിവൻ, വെെസ് പ്രസിഡന്റ് പൊന്നമ്മദിവാകരൻ, സെക്രട്ടറി അഖിൽ , കോർഡിനേറ്റർ സലിം പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖ മന്ദിരത്തിൽ നടന്ന നവരാത്രി ആഘോഷത്തിൽനൂറുകണക്കിന് ഭക്തജനങ്ങളും കുട്ടികളും പങ്കെടുത്തു. സുദർശനൻ ശാന്തികളാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്.

മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. അഞ്ചിന് വൈകിട്ട് 5.30ന് പൂജവയ്‌പ്പോടെ ആരംഭിച്ചു.വിദ്യാരംഭത്തിന് മുൻശബരിമല മേൽശാന്തിയും ക്ഷേത്ര മേൽശാന്തിയുമായ പി.എൻ. നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. അക്ഷര പൂജയുടെ മഹത്വം എന്ന വിഷയത്തിൽ മാദ്ധ്യമ പ്രവർത്തക രതി നാരായണൻ പ്രഭാഷണം നടത്തി. ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളായ എ.ജി.ബാലകഷ്ണൻ, കെ.എൽ.ഗിരീഷ്, എ.ഇ.ഗോപാലൻ, ഇ.ജി.അഭിലാഷ്, മോഹനൻ മടത്തികുടി, കെ.എസ്.സുമേഷ്, മിദുൻ മോഹനൻ എന്നിവർ നേതൃത്വം നൽകി.

മൂവാറ്റുപുഴ വെള്ളൂ൪ക്കുന്നം മഹാദേവക്ഷേത്രത്തിലെ നവരാത്രിമഹോത്സവത്തി൯െറ സമാപനമായ മഹാനവമി ദിനത്തിൽ വൈകീട്ട് പുളിക്കപ്പറമ്പിൽ ദാമു തിരുമേനിയുടെ കാ൪മികത്വത്തിൽ വിദ്യാഗോപാല പൂജയോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. വിശേഷാൽ പൂജകൾ നടന്നു. വിദ്യാരംഭ പൂജകൾ, പ്രസാദ വിതരണം, വിജയദശമി ദിനത്തിൽ സംസ്ഥാന ആഡിറ്റ് വകുപ്പ് ജോയി൯റ് ഡയറക്ട൪ എസ്. മുരളീദാസ്, ഗാന്ധിജി യൂണിവേഴ്സിറ്റി മൂവാറ്റുപുഴ ബി.എഡ് .സെ൯റ൪ പ്രി൯സിപ്പ ൽ ഡോ.ജയശ്രീ പി.ജി. എന്നിവ൪ ആചാര്യരായി വിദ്യാരംഭം കുറിച്ചു.

മൂവാറ്റുപുഴക്കാവിൽ രാവിലെ 7 ന് വിദ്യാരംഭ വിശേഷാൽ പൂജകൾ നടന്നു. സരസ്വതീ മണ്ഡപത്തിൽ പ്രത്യേക പൂജകളും നിവേദ്യവും നടത്തി. ക്ഷേത്രം രക്ഷാധികാരി കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തുനിരുത്തി.
മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിൽ ഭാഗവത ആചാര്യൻ പി .കെ വ്യാസൻ അമനകരയുടെ കാർമികത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടത്തി. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിൽ ഭാഗവത ആചാര്യൻ പി .കെ വ്യാസൻ അമനകരയുടെ കാർമികത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടത്തി.