കളമശേരി: ഇന്ത്യയുടെ സാമ്പത്തിക ഘടനയുടെ പുനരുദ്ധാരണം എന്ന വിഷയത്തിൽ, രാജ്യ സഭാംഗവും എസ്. സി. എം.എസ് ഗ്രൂപ്പ് ബോർഡ്ഒഫ് ഗവർണേഴ്‌സുമായ ഡോ. സുബ്രമണ്യൻ സ്വാമിയുടെ പ്രഭാഷണം സംഘടിപ്പിച്ചു.
പി.ജി.ഡി.എം,എംബിഎ വിഭാഗം മാനേജ്‌മെന്റ് വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു.എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി.തേവന്നൂർ, അസോസിയേറ്റ് ഡീൻ ഡോ.അനിൽകുമാർ എന്നിവർ സംസാരിച്ചു.