vellam
മനയ്ക്ക കടവ് പാലത്തിൽ പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നു

കിഴക്കമ്പലം, പള്ളിക്കര മേഖലകളിൽ പലയിടത്തും കുടിവെള്ള ക്ഷാമം

കിഴക്കമ്പലം : മനയ്ക്കകടവ് പാലത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൊട്ടിയ പൈപ്പിൽ നിന്നും വെള്ളം വീഴുന്നത് കടമ്പ്രയാറിലേയ്ക്കായതിനാൽശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒരു മാസമായി ഇത്തരത്തിൽ വെള്ളം പാഴാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. പാലത്തിലൂടെ കടന്നു പോകുന്നത് സാധാരണ പി.വി.സി പൈപ്പല്ല നിലവാരം കൂടിയ പൈപ്പാണ് .അത്തരം പൈപ്പ് ലഭിക്കാനുള്ള കാലതാമസമാണ് പൈപ്പിടാൻ വൈകുന്നതിന് കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. കിഴക്കമ്പലം, പള്ളിക്കര മേഖലകളിൽ വ്യാപകമായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുന്നുണ്ട് .കിഴക്കമ്പലം പട്ടിമ​റ്റം റോഡിൽ എരപ്പും പാറ സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവിടെ വൻ ഗർത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മനയ്ക്കകടവ് പ്രദേശത്തും, പാടത്തിക്കര പിണർ മുണ്ടറോഡിലും,പെരിങ്ങാല കാണിനാട് റോഡിൽ പോക്കാട്ടു ചിറയ്ക്ക് സമീപവും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട് . മനയ്ക്കകടവ് ഭാഗത്ത് പൈപ്പ് പൊട്ടി പാടത്തേക്കും പോക്കാട്ടച്ചിറക്ക് സമീപം കാനയിലേക്കുമാണ് ഒഴുകുന്നത്. കാനയിൽ മണ്ണും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് പല ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ദിവസങ്ങളോളമായി കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്.

മനയ്ക്കകട‌വ് നെല്ലാട് റോഡിന്റെ നിർമ്മാണത്തോടൊപ്പം കാലപ്പഴക്കം ചെന്ന മുഴുവൻ പൈപ്പുകളും മാറ്റും

. ആറു കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.പൈപ്പ് ഇറക്കി കഴിഞ്ഞു. ഇതോടെ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമാകും.വ

വി.പി സജീന്ദ്രൻഎം.എൽ.എ