കോലഞ്ചേരി: ജില്ലാ കനിവ് പെയിൻ പാലിയേറ്റീവ് കെയർ, കോലഞ്ചേരി സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെയും സംയിക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും, മുതിർന്ന പൗരന്മാരെ ആദരിക്കലും ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് പട്ടിമറ്റം വ്യാപാര ഭവനിൽ ഔഷധി ചെയർമാൻ കെ.ആർ വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായക വിധു വിൻസെന്റ് മുഖ്യാതിഥിയാകും. റേഡിയോ ജോക്കി നിത മുതിർന്ന പൗരന്മാരുമായി സംവദിക്കും. നാഷണൽ ഹെൽത്ത് മിഷനിലെ പ്രൊജക്ട് മാനേജർ മാത്യൂസ് നുമ്പേലിൽ സാന്ത്വന പരിചരണ ക്ളാസ്സെടുക്കും.