കൊച്ചി : മഹാരാജാസ് ഗ്രൗണ്ട് മുതൽ തെെക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ വേഗത കൂട്ടി. വേഗനിയന്ത്രണം മെട്രോ സുരക്ഷാ കമ്മിഷണർ നീക്കിയതോടെയാണിത്. ആലുവയിൽ നിന്ന് തെെക്കൂടം വരെ ഇനി 44 മിനിറ്റ് കൊണ്ട് എത്താം. നേരത്തെ ഇത് 53 മിനിട്ടായിരുന്നു.
സെപ്തംബർ 3 ന് കമ്മീഷൻ ചെയ്ത ഈ ഭാഗത്തെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായിരുന്നു. ഇത് 50 കിലോമീറ്ററിൽ കുറയാത്ത വേഗത്തിലാകും ഇനി. 80 കിലോമീറ്ററാകും പരമാവധി വേഗത.
എല്ലാ ട്രെയിനുകളും ഇനി തൈക്കൂടത്തെത്തും. ഓരോ ഏഴു മിനിറ്റിലും തൈക്കൂടത്തു നിന്ന് ആലുവയ്ക്ക് ട്രെയിനുണ്ടാകും .
യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവാണുണ്ടായത്.
മഹാരാജാസ് ഗ്രൗണ്ട് വരെ സർവീസുള്ളപ്പോൾ പ്രതിദിനം ശരാശരി 40000 യാത്രക്കാരായിരുന്നു. ഇപ്പോൾ ഇത് 62000 ആയി.
കൊച്ചി മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ കെ.എ. മനോഹരന്റെയും സതേൺ റെയിൽവേ സേഫ്റ്റി കമ്മീഷണറുടേയും മേൽനോട്ടത്തിലെ സെക്യൂരിറ്റി പരിശോധനകൾക്കു ശേഷമാണ് മെട്രോ വേഗത വർദ്ധിപ്പിച്ചത്.
അൽകേഷ്കുമാർ ശർമ്മ
മാനേജിംഗ് ഡയറക്ടർ