poorva-vidyarthi-samgamam
:മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്‌കൂളിലെ 97-98എസ്.എസ്.എൽ.സി.ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും ,ഗുരുവന്ദനവും .റവ: ബേബി ഇച്ചിരവേലിൽ കോറെപ്പിസ്‌കൊപ്പ ഉദ്ഘാടനംചെയ്യുന്നു

ചോറ്റാനിക്കര :മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്‌കൂളിലെ 97-98എസ്.എസ്.എൽ.സി.ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും ,ഗുരുവന്ദനവും നടന്നു .റവ: ബേബി ഇച്ചിരവേലിൽ കോറെപ്പിസ്‌കൊപ്പ ഉദ്ഘാടനംനിർവ്വഹിച്ചു.പ്രധാനാദ്ധ്യപിക പ്രീതാജോസ് അദ്ധ്യക്ഷതവഹിച്ചു.സ്‌കൂൾ മാനേജർ സി.കെ.റെജി മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥികൾ നൽകിയ ഉപഹാരം സംഘടയുടെ ഖജാൻജി പ്രദീപ്കുമാർ സ്‌കൂൾ മാനേജർ സി.കെ.റെജിയ്ക്ക് കൈമാറി.പ്രോഗ്രാം കോഓഡിനേറ്റർ ജൂബിൻ ജേക്കബ് ഓലിക്കൽ,രശ്മി .എൻ.നായർ,ഡോ: ഷിമി പോൾബേബി എന്നിവർ സംസാരിച്ചു.