കളമശേരി: കൊച്ചി സർവകലാശാല ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ.എം. സാബിർ (68) നിര്യാതനായി. ക്വാണ്ടം തിയറിയിൽ പ്രാഗത്ഭ്യം നേടിയ ഡോ. സാബിർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ മകൾ പരേതരായ ആമിനയുടെയും എഴുത്തുകാരനും ചിന്തകനുമായ എസ്. മുഹമ്മദ് അബ്ദയുടെയും മകനാണ്.ഭാര്യ: ഷീല (അദ്ധ്യാപിക, കൊച്ചി). മക്കൾ: സോനു സാബിർ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗളുരു), ഷബ്‌നം (അദ്ധ്യാപിക, നാഷണൽ കോളേജ്). മരുമക്കൾ: ഷിബു അബുസാലി (ആർക്കിടെക്ട്, തിരുവനന്തപുരം), ഷിപ്ര (സോഫ്റ്റ്‌വെയർ എൻജിനിയർ, ബംഗളുരു).