samaram
നായരമ്പലം തീരദേശ റോഡിൽ വല വീശി സമരം നടത്തി


വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ തിരദേശ റോഡ് കഴിഞ്ഞ 13 വർഷമായി തകർന്നു തരിപ്പണമായി കിടക്കുന്നു.റോഡിലെ കുളത്തിൽ വലവീശി ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.വ പഞ്ചായത്തിലെ ജനങ്ങൾ മരുന്ന് വാങ്ങുന്നത് ഈ വാർഡിലെ പിഎച്ച് സെന്ററിൽ നിന്നാണ് മൂന്നര കിലോമീറ്റർ നീളം വരുന്ന ഈ റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷകൾ യാത്രയ്ക്ക് തയ്യാറാകുന്നില്ല. . പിഎച്ച്സെന്ററിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ആശുപത്രിയിലേക്കുള്ള യാത്ര ദുരിതമായി. ഇതിൽ പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മറ്റിയുടെയും മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തിൽ നടത്തിയ സമര പ്രഖ്യാപന സമ്മേളനംനടത്തി. പരിഹാരം ഉണ്ടായില്ലെങ്കിൽ പിഡബ്ളിയുഡി ഓഫീസിലേക്കും എൽഎൽഎ ഓഫീസിലേക്കും മാർച്ചും ധർണയും നടത്തും.ബ്ലോക്ക് പ്രസിഡന്റ് വി.. എസ്. സോളിരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വൈ. ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അനിൽ വടക്കേടത്ത്, ജോബി വർക്ഷീസ്, ടി. എൻ. ലെവൻ, അഡ്വ. ജെസ്റ്റിൻ, പി. കെ. രാജു, ടിറ്റോ ആന്റണി, കെ. കെ. ദിശി, മിനി ദിലീപ്, വികാസ്, സന്തോഷ്, മൊയ്തീൻ എന്നിവർ സംസാരിച്ചു.