ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ പട്ടേരിപ്പുറം യൂണിറ്റ് ഓണാഘോഷവും വാർഷികവും ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ആലുവ മുൻസിപ്പൽ കൗൺസിലർ എ.സി. സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം സതിഗോപി, യൂണിയൻ സെക്രട്ടറി കെ.പി. പ്രസാദ്, മഹിളാസംഘം താലൂക്ക് സെക്രട്ടറി സിന്ധു നൈജു, ഖജാൻജി ഷീനാ രാധേശ്, ശാഖാ സെക്രട്ടറി കെ.ജി. വിശ്വനാഥൻ, ടി.കെ. രാധേശ് എന്നിവർ സംസാരിച്ചു. കലാപരിപാടികൾ നടന്നു.