club

പനങ്ങാട്: സംഗീതവാസനയുളളവരുടെ കഴിവ് പ്രകടിപ്പിക്കാനും പരിശീലനത്തിനും വേണ്ടി ആരംഭിച്ച "സ്വരലയ പനങ്ങാട് മ്യൂസിക്ക് ക്ളബ്ബിന്റെ" ഉദ്ഘാടനം കൈതപ്രം വാസുദേവൻ നമ്പൂതിരി നിർവഹിച്ചു. പനങ്ങാട് ശ്രീ മഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.എസ്.ബാലകൃഷ്ണൻ,അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി മുഖ്യഅതിഥിയായി. ഡോ:ഗോപിനാഥ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സി.എസ്.പീതാംബരൻ, മിനിപ്രകാശൻ, ഇൻസ്പെക്ടർ ഒഫ് പൊലിസ് ശ്യാം.കെ,കെ.എം.ദേവദാസ്, ഡോ:പ്രീമുസ് പെരിഞ്ചേരി.എ.എക്സ്.ആന്റണി, കെ.ജി.വിജയൻ, വി.ഒ.ജോണി,അഡ്വ:പി.എം.മുഹമ്മദ് ഹസ്സൻ,തുടങ്ങിയവർ പ്രസഗിച്ചു.