sringeri
ശ്രീ ആദി ശങ്കര ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ചു.

കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രമായ ശ്രീശൃംഗേരി മoത്തിൽ നിരവധി കുട്ടികൾ വിദ്യാരംഭം കുറിച്ചു.ലക്ഷ്മിദേവിയുടെ തിരുനടയിൽ വേദപാഠശാല മുഖ്യൻ സുധാകർ ഭട്ട്, നരേന്ദ്ര ഭട്ട്, പ്രമോദ് ഭട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭം കുറിക്കൽ.ഇക്കഴിഞ്ഞ 28ന് ആരംഭിച്ച മഹോത്സവത്തിൽ വിശേഷാൽ പൂജകളും, ഹോമങ്ങളും നടന്നു.എല്ലാ ദിവസവും വൈകിട്ട് പ്രഭാഷണങ്ങളും, കച്ചേരികളും, വിവിധ സാംസ്ക്കാരിക പരിപാടികളും അരങ്ങേറി. ക്ഷേത്രം മാനേജർ പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യർ നേതൃത്വം നൽകി..

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജകളും, വഴിപാടുകളും നടന്നു. ദശാവതാര മഹായജ്ഞവും നടന്നു, നൂറ് കണക്കിന് വിശ്വാസികൾ ക്ഷേത്രത്തിലെത്തി തൊഴുതു.