 
കൂത്താട്ടുകുളം: കേളി ഫൈൻ ആർട്സ് സൊസൈററി സ്കൂൾ ഓഫ് ആർട്സ് നവരാത്രി ആഘോഷം ഇന്ന് രാവിലെ കൂത്താട്ടുകുളം മുനിസിപ്പൽ ടൗൺ ഹാളിൽ പ്രൊഫ.എൻ. അജയകുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു,കുട്ടികളെ എഴുത്തിനിരുത്തി. ,വൈകിട്ട് 5 ന് നടന്ന സാംസ്കാരിക സമ്മേളനം കേളി പ്രസിഡൻറ് സി.എൻ.പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ സൈനൻ കെടാമംഗലം ( മിമിക്രിതാരം)ഉദ്ഘാടനം ചെയ്തു .എം പി ഐ ഡയറക്ടർ ഷാജു ജേക്കബ് ദേശീയ കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കുമാരി റിയ ആൻ മേരിയെ ആദരിച്ചു .നഗരസഭ ചെയർമാൻ റോയി എബ്രാഹം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു .എ. വി. മനോജ്, കെ.വിജയകുമാർ ,ശിവദാസൻ, അനിൽ സ്കറിയ എന്നിവർ പ്രസംഗിച്ചു.വിവിധ നൃത്ത കലാപ്രതിഭകളുടെ അരങ്ങേറ്റവും നടന്നു.
ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മ്യാൽപ്പിള്ളി മന രാജീവ് നമ്പൂതിരി വിദ്യാരംഭ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. തിരുമാറാടി എടപ്രക്കാവിൽ നടന്ന് ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കാക്കൂർ ആമ്പശ്ശേരിക്കാവിൽ വാസുദേവൻ നമ്പൂതിരി, മാനേജർ ബാബു എന്നിവർ നേതൃത്വം നൽകി. മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതിക്ഷേത്രം, പാലക്കുഴ ഭഗവതിക്ഷേത്രം, കോഴിപ്പിള്ളി ഭഗവതിക്ഷേത്രം, അമ്പലംകുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണത്തൂർ വല്ല്യേത്ത് ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ചടങ്ങുകൾനടന്നു.