നെടുമ്പാശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ദിനമായ ഇന്നലെ ആയിരത്തോളം കുരുന്നുകൾ ആദ്യക്ഷരം കുറിക്കാനെത്തി.
കെ.ബി. ഗണേശ് കുമാർ എം.എൽ.എ, ഹരി പത്തനാപുരം, അഡ്വ. എ. ജയശങ്കർ, നിയുക്ത മാളികപ്പുറം മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരി, തന്ത്രി പ്രമുഖൻ പ്രദീപ് ആവണപ്പറമ്പ്, എഴുത്തുകാരൻ ശ്രീമൂലനഗരം മോഹനൻ തുടങ്ങിയവർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകി. നടി നമിത പ്രമോദും ചടങ്ങുകളിൽ പങ്കെടുത്തു. സീരിയൽ താരം മാസ്റ്റർ മാധവ് സുനിൽ ഭരതനാട്യം അവതരിപ്പിച്ചു. സ്വാമി ഉദിത് ചൈതന്യ നവരാത്രി സങ്കൽപ്പത്തെ കുറിച്ച് പ്രഭാഷണം നടത്തി. അന്നദാന ചടങ്ങിലും ആയിരങ്ങൾ പങ്കെടുത്തു.എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന സംസ്ഥാനത്തെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.. കേരള ക്ഷേത്രസേവാ ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, രക്ഷാധികാരി എം.പി. നാരായണൻ മൂത്തമന, സെക്രട്ടറി വത്സൻ ചമ്പക്കര, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ബിജു കർണൻ എന്നിവർ നേതൃത്വം നൽകി.