തേവര:തേവരമട്ടമ്മൽ ഫാമിലി അസോസിയേഷന്റെ ഒണാഘോഷവും, കുടുംബസംഗമവും മുഖ്യരക്ഷാധികാരി എം.എ.കമലാക്ഷൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. മാതൃകാസേവനത്തിന്
മുഖ്യമന്ത്രിയുടെ മെഡൽ നേടിയ കുടുംബാംഗമായ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജി.ദിനൂപിനെ ചടങ്ങിൽ ആദരിക്കുകയും തുടർന്ന് ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചുളള ബോധവത്ക്കരണ ക്ളാസും നടന്നു.കുടുംബാംഗമായ സുചിത് സുധാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൃസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം എം.എ.മലാക്ഷൻ വൈദ്യർ നിർവഹിച്ചു.