പറവൂർ : തിരക്കേറിയ ചേന്ദമംഗലം കവലയിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് തകരാറായി. ചേന്ദമംഗലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽ. സിഗ്നൽ ക്രമീകരിച്ചതിൽ ചേന്ദമംഗലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള സമയത്തിൽ കുറവുണ്ടായതാണ് കാരണം. ഈ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടന്നു പോകുന്നതിന് ഇരുപത് സെക്കന്റിലധികം സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പന്ത്രണ്ട് സെക്കന്റ് മാത്രമാണുള്ളത്. ഏതാനും വാഹനങ്ങൾ കടന്നുപോകുമ്പോൾ തന്നെ സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തും. സ്ഥിരം യാത്രക്കാർ നേരത്തെയുണ്ടായിരുന്ന സമയം കണക്കാക്കി രണ്ടു വരിയായി കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ മറു ഭാഗത്തു നിന്നും വാഹനങ്ങൾ കടന്നുവരുന്നതോടെ ഗതാഗത തടസമുണ്ടാകുന്നു. സിഗ്നൽ ലൈറ്റിന്റെ സാങ്കേതിക തകരാറുകൾ തീർക്കുന്നത് കെൽട്രോണാണ്.വബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.