ആലുവ: മതരാഷ്ട്രം സൃഷ്ടിക്കുന്നതിനായി ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കം എതിർക്കപ്പെടണമെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വായനമത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു. സെക്രട്ടറി വി.കെ. ഷാജി, ടി.പി. വേലായുധൻ, വി.വി. മന്മഥൻ, പി.ബി. ബാബുരാജ്, ടി.വി. സൂസൺ, കെ.കെ. സുരേഷ്, സതീഷ് കുമാർ, പി. തമ്പാൻ, കെ.പി. ഗോപൻ, ഉഷ മാനാട്ട്, രാധാ മുരളീധരൻ എന്നിവർ സംസാരിച്ചു.