പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ കുരുന്നുകൾക്ക് മേൽശാന്തി പി.കെ.മധുവിന്റെ നേതൃത്വത്തിൽ ആദ്യാക്ഷരം കുറിച്ചു.എല്ലാ ദിവസങ്ങളിലും സംഗീതാർച്ചന നടന്നു. വിജയദശമി നാളിൽ സർവൈശ്വര്യ പൂജയും നടന്നു. ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി.കിഷോർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി കണ്ണൻ നേതൃത്വം നൽകി. പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി ഭുവനചന്ദ്രനും കാർമ്മികത്വം വഹിച്ചു.പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രത്തിലും തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങളും നടന്നു.