നെടുമ്പാശേരി: ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിയായ ഫഹദ് ഖാലിദിന്റെ പക്ഷിക്കൂടിന് സമീപം വിരുന്നെത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.
ഇന്നലെ രാവിലെ ഫഹദാണ് വീടിന് മുകളിലെ കിളിക്കൂടിന്റെ വലയിൽ കുടുങ്ങിയ നിലയിൽ വെള്ളിമൂങ്ങയെ കണ്ടത്തെിയത്. അതോടെ തൊട്ടടുത്തുള്ള കൂട്ടുകാരൻ ഫർഹാനോടൊപ്പം ചേർന്ന് വലയിൽ നിന്ന് മൂങ്ങയെ രക്ഷപ്പെടുത്തി.അയ്യമ്പുഴ ഫോറസ്റ്റ് അധികൃതരെ വിളിച്ച് വരുത്തി ഉച്ചയോടെ മൂങ്ങയെ കൈമാറി. പിന്നീട് ഉദ്യോഗസ്ഥർ കാട്ടിൽ തുറന്ന് വിട്ടു.
.