അങ്കമാലി:ശബരിമല മാളികപ്പുറം മേൽശാന്തി മാടവന മന പരമേശ്വരൻ നമ്പൂതിരിക്ക് പൗരാവലി സ്വീകരണം നൽകി .സ്വീകരണ സമ്മേളനം ബെന്നിബഹനാൻഎം.പി.ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ശബരിമല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദിനേയും, ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത് വിജയകുമാറിനേയും ആദരിച്ചു.

റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ത്യശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത ബിഷപ്പ് ഡോ. ഏല്യാസ് മോർ അത്താനാസ്യോസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ,മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രശേഖര വാര്യർ, അങ്കമാലി ജുമാ മസ്ജിദ് ഇമാം എം.എം. ബാവാ മൗലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ചെറിയാൻ തോമസ്, ഷാജു വി. തെക്കേക്കര, കെ.വൈ. വർഗീസ്, ബിബി സെബി, ജയ രാധാക്യഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് അഡ്വ. കെ.എസ്.ഷാജി, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് പി.എൻ. സതീശൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ഡി.ഡി.കുറുപ്പ്, എസ്.എൻ.ഡി.പി യോഗംഅങ്കമാലി ശാഖാ പ്രസിഡൻറ് എം.കെ. പുരുഷോത്തമൻ, യോഗക്ഷേമസഭാ പ്രസിഡൻറ് കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കെ.പി.എം.എസ് അങ്കമാലി യൂണിയൻ പ്രസിഡൻറ്ുമാരായ പി.എ. വാസു, എം.ആർ സുദർശൻ, കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ വൈസ് പ്രസിഡൻറ് എം.വി. ഭരതൻ, കേരള വിശ്വകർമ്മ സമാജം യൂണിയൻ പ്രസിഡൻറ് ബാബു കെ.കെ, കേരള സാംബവർ സൊസൈറ്റി ആലുവ താലൂക്ക് പ്രസിഡൻറ് എൻ.എം. പ്രഭാകരൻ എന്നിവർപ്രസംഗിച്ചു..