കൊച്ചി: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് കലൂർ ശ്രീധരീയം ആയുർവേദിക് ഐ ക്ലിനിക്സ് ആൻഡ് പഞ്ചകർമ്മ സെന്ററിൽ നാളെയും മറ്റന്നാളുമായി (വ്യാഴം, വെള്ളി ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സൗജന്യ നേത്ര പരിശോധന നടക്കും. മയോപിയ, ഹ്രസ്വദൃഷ്ടി, അസ്റ്റിമാറ്റിസം, ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ളോക്കോമ തുടങ്ങിയവയ്ക്കും നേത്രരോഗങ്ങളെ പറ്റിയുള്ള ബോധവത്കരണവും രോഗശമനത്തിനായി പരമ്പരാഗത ആയുർവേദ മരുന്നുകളും ചികിത്സയും നിർദ്ദേശിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും : 9745006945, 0484-4061200.