കൊച്ചി: തേവര പുലയ സഭയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. തേവര പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന സംഗമം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ദലിത് ചിന്തകൻ സണ്ണി എം,കപിക്കാട് മുഖ്യാതിഥിയായി. പി.സി.ഗോപി, കോർപ്പറേഷൻ കൗൺസിലർ എലിസബത്ത് , സിനിമാതാരം സാജു നവോദയ , പി.ആർ .റെനീഷ്, സി.കെ.ഗോപാലൻ, സി.ഡി.അശോകൻ, കെ.കെ.സുരേഷ് കുമാർ, പി.പി.വിനോദ്, ശാരദാ വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ മന്ത്രി ആദരിച്ചു. പ്ളസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സാജു നവോദയ പുരസ്കാരങ്ങൾ സമ്മാനിച്ചു.