palisery
പാലിശ്ശേരിയിൽ അനധികൃത മദ്യ വില്പനക്കെതിരെ ഡി വൈ എഫ് ഐ പ്രവർത്തകർ ബോധ വല്ക്കരണം നടത്തുന്നു.

അങ്കമാലി:അനധികൃത മദ്യവിൽപ്പനയും പരസ്യമദ്യപാനവും അവസാനിപ്പിക്കുന്നതിനും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനും പാലിശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പോസ്റ്റർ പ്രചരണം നടത്തുകയും അന്യസംസ്ഥാ‌ന തൊഴിലാളികളെ താമസസ്ഥലങ്ങളിൽ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു. ബോധവത്കരണ പരിപാടി ഉദ്ഘാടനം പഞ്ചായത്ത് അംഗം കെ പി അനീഷ് നിർവ്വഹിച്ചു.എസ്. എൻ.ഡി.പി വായനശാല പ്രസിഡൻറ് കെ കെ മുരളി, ഡി വൈ എഫ് ഐ മേഖലാ ഭാരവാഹികളായ പ്രവീൺ എം എസ് ,റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.