തൃപ്പൂണിത്തുറ: യന്ത്രവത്കൃത കൃഷി വികസന പദ്ധതികൾ മുടങ്ങി സർക്കാരിന് നഷ്ടം വന്നത് ലക്ഷങ്ങൾ. ഇതിനായി അനുവദിച്ച ഉപകരണങ്ങൾ കൃഷിയിടങ്ങൾ കാണാതെ നശിക്കുകയാണ് .കൃഷി വകുപ്പും ,ജില്ലാ പഞ്ചായത്തും ,കുടുംബശ്രീ മിഷനും കൃഷി വികസനത്തിനായി മത്സരിച്ച് യന്ത്രവത്കൃത കൃഷി വികസനം ലക്ഷ്യമാക്കി നൽകിയ ഉപകരണങ്ങളാണ് വിവിധ ഇടങ്ങളിൽ കിടന്ന് നശിക്കുന്നത് .ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടറും ,ട്രില്ലറും ,ഗാർഡൻ ട്രില്ലറും അനുബന്ധ ഉപകരണകളും, ഉദയംപേരൂർ പഞ്ചായത്തിലെ കൃഷി വകുപ്പിന് അനുവദിച്ച് നൽകിയതായിരുന്നു .
കണ്ടനാട് പാടശേഖര സമിതിക്കും ഉദയംപേരൂർ കാർഷിക കർമ്മ സേനക്കും ,യന്ത്രവൽകൃത കൃഷി വികസനത്തിനായി ലഭിച്ച ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളാണ് കൃഷിയിടങ്ങളിൽ ഉപയോഗിക്കാൻ സാധിക്കാതെ നശിക്കുന്നത് . ലക്ഷങ്ങൾ മുടക്കി യന്ത്രവൽകൃത കൃഷി വികസനം ലക്ഷ്യമാക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങൾ കൃഷി വകുപ്പിന്റെ ഏകപക്ഷീയ നിബന്ധനകൾ എന്ന വിലങ്ങുതടിയിൽ തട്ടി തുരുമ്പെടുത്ത് നശിക്കാൻ ഇടയാക്കുന്നതെന്ന് കാർഷിക കർമ്മ സേനയും ,പാടശേഖര സമിതിയും ഒരേ സ്വരത്തിൽ പറയുന്നു .
# ഉടമ്പടി തയ്യറായി പക്ഷെ,
പദ്ധതി നടപ്പിലായില്ല
2003 ൽ എറണാകുളം ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ പൊടിച്ച് യന്ത്രവത്കൃത കൃഷി വികസനം ലക്ഷ്യമാക്കി പത്തൊൻപത് ഗ്രാമപഞ്ചായത്തുകൾക്ക് 20 പവർ ട്രില്ലറും ട്രെയിലറും അനുബന്ധ ഉപകരണങ്ങളും അനുവദിച്ച് വാങ്ങി കൂട്ടിയത് .അന്ന് 19 ഡിവിഷനുകളിൽ 19 പഞ്ചായത്തുകളിൽ നിന്നും ഇതിനായി അപേക്ഷകൾ ലഭിച്ചിരുന്നു .കൃഷി ഡെപ്യൂട്ടി ഡയറക്ടറും പഞ്ചായത്ത് സെക്രട്ടറിമാരും തമ്മിൽ പദ്ധതി നിർവഹണത്തിനായി അന്ന് ഉടമ്പടിയും തയാറാക്കി എന്നാൽ പദ്ധതി നടപ്പാക്കാതെ പഞ്ചായത്തുകളിൽ ഉപകരണങ്ങൾ കാഴ്ച്ച വസ്തുവായി മാറി തുരുമ്പെടുത്ത് നശിക്കുകയായിരുന്നു.
# തുരുമ്പ് എടുക്കാൻ തുടങ്ങിയിട്ട് 16 വർഷം
ഉദയംപേരൂർ പഞ്ചായത്തിന് കിട്ടിയ പവർ ട്രില്ലറും ,ട്രെയിലറും പഞ്ചായത്താഫീസിന് പുറകിലും ,ഉദയംപേരൂർ കവലയ്ക്ക് പടിഞ്ഞാറ് ഇടം പാടത്തും കിടന്ന് പതിനാറ് വർഷമായി തുരുമ്പ് എടുത്ത് നശിക്കാൻ തുടങ്ങിയിട്ട് .
# ഉപകരണങ്ങൾ തുരുമ്പെടുക്കാൻ കാരണം ഉടമ്പടിയിൽ തർക്കം
കാർഷിക കർമ്മ സേനയ്ക്കും ,പാടശേഖര സമിതിയ്ക്കും നൽകേണ്ട ഉപകരണങ്ങളാണ് കൃഷിയിടങ്ങൾ കാണാതെ നശിക്കുന്നത് .കൃഷി വകുപ്പിന്റെ ഏകപക്ഷീയമായ ചില നിബന്ധനകൾ മൂലം , കാർഷിക കർമ്മ സേനയും , പാടശേഖര സമിതിയും ,കൃഷി വകുപ്പും തമ്മിൽ ഉണ്ടാക്കേണ്ട ഉടമ്പടിയിൽ തട്ടിയുള്ള തർക്കമാണ് രജിസ്ട്രേഷൻ എല്ലാം കഴിഞ്ഞ് നൽകിയ യന്ത്രവത്കൃത കൃഷി ഉപകരണങ്ങൾ ഒളിപ്പിച്ച് ആരും കാണാതെ മൂടിപ്പുതപ്പിച്ച് കൃഷിയിടങ്ങൾ കാണാതെ കിടന്ന് നശിക്കാൻ കാരണം