ആലുവ: റെയിൽവേസ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം സ്ഥാപിക്കണമെന്നാവശ്യപെട്ട് ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി ജനകീയ കൂട്ടായ്മ ഒപ്പുശേഖരണംനടത്തി. ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ: ടോണി ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. റെയിൽവേ മുൻ സ്റ്റേഷൻ മനേജർ എം.പി. പ്രഭാകരൻ, മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ പി. ഹരിദാസ്, രൂപേഷ് പൊയ്യാട്ട്, എ. സെന്തിൽകുമാർ, ബാബു കരിയാട്, പ്രീതാ രവി, കെ.ആർ. രാജശേഖരൻ, കെ.അർ. റജി, പി.പി. മോഹനൻ, എബി ജോസ്സ്, ഇലിയാസ് അലി, ബേബി നമ്പേലി, വിജയൻ മുള്ളംകുഴി, ഒ.സി. കുട്ടൻ, ബേബി നെടുമ്പാശ്ശേരി, ഗോപൻ ആലുവ, എം.ജി. രമേശൻഎന്നിവർ സംസാരിച്ചു.