kottuvallikkad-jalolsavam
വള്ളംകളി ഫൈനൽ മത്സരം

പറവൂർ : മൂത്തകുന്നം വിഘ്നേശ്വര ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ കൊടുവള്ളിക്കാട് കായലിൽ നടന്ന ജലോത്സവത്തിൽ എ വിഭാഗത്തിൽ ഗോതുരുത്ത് പുത്രനും, ബി വിഭാഗത്തിൽ ചെറിയ പണ്ഡിതനും ജേതാക്കളായി. ഹനുമാൻ നമ്പർ വൺ, ജിബി തട്ടകൻ എന്നീ വള്ളങ്ങൾക്കാണ് രണ്ടാം സ്ഥാനം. വി.ഡി. സതീശൻ എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു. പി.ബി. സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.വി.ആർ. സുനിൽ കുമാർ എം.എൽ.എ, എൻ.കെ. വിനോബ എന്നിവർ ചേർന്ന് തുഴ കൈമാറി. പി.ആർ. സൈജൻ, ഇ.എസ്. സിംല, പി.ആർ. സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് ട്രോഫികൾ സമ്മാനിച്ചു.