ചങ്ങമ്പുഴ ജന്മദിനാഘോഷം ഇടപ്പള്ളിയിൽ
കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 109ാം ജന്മവാർഷികാഘോഷം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11തിയതികളിൽ ചങ്ങമ്പുഴ പാർക്കിൽ നടക്കും.
ഒക്ടോബർ പത്തിന് വൈകിട്ട് ആറിന് ചങ്ങമ്പുഴ കലാവേദി വാർഷികം. ടി.പി.വിവേകിന്റെ ഹൃദയഗീത് സംഗീത വിരുന്ന്. പ്രശസ്ത തബലവാദക രത്നശ്രീ അയ്യരെ ആദരിക്കൽ.
ഒക്ടോബർ 11ന് രാവിലെ 9ന് ചങ്ങമ്പുഴ സമാധിയിൽ പുഷ്പാർച്ചന. 10.30ന് ചങ്ങമ്പുഴ പാർക്കിൽ കനകതാളം. കവയത്രികളുടെ സംഗമം എറണാകുളം ഡെപ്യൂട്ടി കളക്ടർ വൃന്ദ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് പഞ്ചാരിമേളം.
6ന് ഡോ.അജു നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 7.30ന് ചങ്ങമ്പുഴ കലാവേദിയുടെ നൃത്ത പരിപാടി.