metro
കൊച്ചിമെട്രോ പദ്ധതി ആലപ്പുഴടേയും കൊച്ചിയുടേയും അതിർത്തിയായ അരൂർവരെ നീട്ടണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ മരട് മുനിസാപ്പൽ ചെയർപേഴ്സൻ ടി.എച്ച് നദീറ ഉദ്ഘാടനം ചെയ്യുന്നു.

മരട്:കൊച്ചിമെട്രോ പദ്ധതി ആലപ്പുഴടേയും കൊച്ചിയുടേയും അതിർത്തിയായ അരൂർവരെ നീട്ടണമെന്ന ആവശ്യവുമായി ജനകീയകൂട്ടായ്മ രൂപീകരിച്ചു.എറണാകുളം ജില്ലയുടെ തെക്കൻമേഖലയിൽപ്പെട്ട മരട് മുനിസിപ്പാലിറ്റിയും,കുമ്പളം പഞ്ചായത്തും ആലപ്പുഴയുടെ ഭാഗമായ അരൂരും തമ്മിൽ ബന്ധിക്കിക്കുന്ന കൊച്ചിമെട്രൊ നാടിന്റെ മുഖച്ഛായ മാറ്റുന്ന വലിയ വികസന സാധ്യതയാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നെട്ടൂർഎസ്.എൻ.ഡി.പി.ഹാളിൽ ചേർന്ന യോഗം മരട് മുനിസിപ്പൽ ചെയർപേഴ്സൻ ടി.എച്ച്.നദീറ ഉദ്ഘാടനം ചെയ്തു. എം.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലാ കമ്മിറ്റികൾ രൂപീകരിച്ച് ജനകീയ കൺവെൻഷൻ വിളിക്കാനും യോഗം തീരുമാനിച്ചു.ബോബൻ നെടുംപറമ്പിൽ,ദിഷ പ്രതാപൻ,ദേവൂസ്ആന്റണി,വി,പി.പങ്കജാക്ഷൻ,വി.എ.സാദിഖ്,സി.ബി.മഹേശൻ,പി.എ.മൻസൂർഅഹമ്മദ്, ചാർളിമൂഴാപ്പിള്ളി,വി.ഒ.ജോണി തുടങ്ങിയവർ സംസാരിച്ചു.