കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മേൽശാന്തിമാരായ കൈമുക്ക് പരമേശ്വരൻ നമ്പൂതിരി, ഹരി നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ക്ഷേത്ര ക്ഷേമ സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായാണ് വിദ്യാരംഭം സംഘടിപ്പിച്ചത്. ആർ.എൽ.വി. ഷാലിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, കലാലയം ശ്രീകാന്തും ശിഷ്യരും അവതരിപ്പിച്ച സോപാനസംഗീതം എന്നിവ ഭക്തർക്ക് നവ്യാനുഭവം നൽകി.
സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ദേവസ്വം ഓഫീസർ എ.ആർ. രാജീവ്, സമിതി ഭാരവാഹികളായ എ. ബാലഗോപാൽ, വി.എസ്. പ്രദീപ്, ഐ.എൻ. രഘു, രഞ്ജിത്ത് ആർ. വാര്യർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.