മൂവാറ്റുപുഴ:കൈവല്യ പദ്ധതിയിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ഭിന്നശേഷിക്കാർക്ക് എത്രയും വേഗം ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിന് മുന്നിൽ വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർ ഉപരോധ സമരംനടത്തും. എൽദോസ് കുന്നപ്പള്ളി എം എൽ എ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി മുഖ്യ പ്രഭാഷണം നടത്തും. സമരത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും