dirham
ദിർഹം തട്ടിപ്പ് കേസിൽ മരട് പൊലീസ്അറസ്റ്റുചെയ്ത ഇതര സംസ്ഥാനക്കാരായ 4 പ്രതികൾ

മരട്:ദിർഹം തട്ടിപ്പ് കേസിൽ ഇതര സംസ്ഥാനക്കാരായ 4 പേർ അറസ്റ്റിൽ. 2പേർ ഒളിവിൽ.അഹമ്മദാബാദ് സ്വദേശി സുബൻ ഖാൻ(26),കൊൽക്കത്ത സ്വദേശികളായ അനസുർ റഹ്‌മാൻ(27), നൂർ ഇസ്‌ലാംഷേഖ്(26),കാൺപൂർ സ്വദേശി മുഹമ്മദ് റഫീക്(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.തട്ടിപ്പിനിരയായ എറണാകുളം സ്വദേശി ബാബു ഇസ്മയിലിന്റെ പരാതിയിലാണ് അറസ്റ്റ്.

യുഎഇ കറൻസിയായ ദിർഹം ഇരട്ടിപ്പിച്ചു നൽകാം എന്ന വ്യാജേന ആയിരുന്നു തട്ടിപ്പ്. 2ലക്ഷംരൂപനൽകിയാൽ 3ലക്ഷംരൂപയുടെ ദിർഹം നൽകാമെന്നായിരുന്നു വാഗ്ദാനം. 1000ദിർഹത്തിനു പകരം1800ദിർഹം മടക്കിനൽകി സംഘം നേരത്തെവിശ്വാസം ആർജിച്ചിരുന്നു. 2 ലക്ഷംരൂപയുമായിഎത്തിയ ബാബുവിന് ഇവർ കൈമാറിയ പെട്ടിയിൽ നോട്ട് കെട്ടിന്റെ മുകളിൽ മാത്രമായിരുന്നു നോട്ട്. മരട് എസ്.ഐ.റിജിൻ ടി.തോമസ്,സീനിയർ സിപിഒ രാജീവ്നാഥ്,സിപിഒ അരുൺ രാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.