കൊച്ചി: 'ക്രൈസ്തവ സന്ന്യാസം പൗരാവകാശവിരുദ്ധമോ' എന്ന വിഷയത്തിൽ കെ.സി.ബി.സി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മിഷനും സംയുക്തമായി ഇന്ന് വൈകിട്ട് 3.30 ന് പാലാരിവട്ടം പി.ഒ.സിയിൽ സിമ്പോസിയം സംഘടിപ്പിക്കും. ദയാബായ് (സാമൂഹ്യപ്രവർത്തക), ഡോ. മ്യൂസ് മേരി ജോർജ് (യു.സി. കോളേജ്, മലയാളവിഭാഗം) എന്നിവർ വിഷയം അവതരിപ്പിക്കും. ഡോ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്റ്റി മോഡറേറ്ററാകും.