tprajesh
ടി.പി. രാജേഷ്

കൊച്ചി : ആരോഗ്യകരമായ മാനസികാവബോധം വളർത്തുന്ന രചനകളെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാനഘടകം ഏർപ്പെടുത്തിയ ശ്രവ്യമാദ്ധ്യമ പുരസ്കാരം ആകാശവാണി കൊച്ചി എഫ്.എമ്മിലെ പ്രോഗ്രാം എക്സിക്യുട്ടീവ് ടി.പി. രാജേഷിന്. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഇന്ന് തിരുവനന്തപുരം പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

മാനസികാരോഗ്യ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരസ്പരം എന്ന തത്സമയ പരിപാടിക്കാണ് പുരസ്കാരം. ചൊവ്വാഴ്ചകളിൽ വൈകിട്ട് മൂന്നു മുതൽ നാലുവരെയാണ് പരിപാടി. പത്തുവർഷം പിന്നിട്ട പരിപാടിയുടെ 530 എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തു. പരിപാടിയുടെ നിർമ്മാതാവും അവതാരകനും ടി.പി. രാജേഷാണ്. നിരവധി അവാർഡുകൾ പരസ്പരം പരിപാടി നേടിയിട്ടുണ്ട്.