കൊച്ചി : യു.കെയിൽ തൊഴിൽതേടുന്ന ഡോക്ടർമാർക്കുവേണ്ടി എറണാകുളം മെഡിക്കൽ സെന്ററിൽ തീവ്രപരിചരണം സംബന്ധിച്ച് നവംബർ ഒന്ന്, രണ്ട് തീയതികളിൽ പരിശീലനപരിപാടി സംഘടിപ്പിക്കും. മെമ്പർഷിപ്പ് റോയൽ കോളേജ് ഒഫ് എമർജൻസി മെഡിസിൻ പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ 20 ന് മുമ്പ് 9847040493 എന്ന ഫോണിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.