പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയും നന്മ ചാരിറ്റി വിംഗ് എടത്തലയും സംയുക്തമായി കൗമാരക്കാരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച ക്ലാസ് മുള്ളൻകുഴിയിൽ സംഘടിപ്പിച്ചു. കെ.കെ. റൈഹാനത്ത് ക്ലാസുകളുടെ അവതരണം നടത്തി. നന്മ ഭാരവാഹികളായ നിസാർ, എടത്തല വായനശാല സെക്രട്ടറി മഹേഷ് കെ.എം, ഷീജ, റുക്‌സാന എം എ, ഫാത്തിമ ഇ.എ തുടങ്ങിയവർ പങ്കെടുത്തു.