അങ്കമാലി: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.സുഹൃത്തിന് പരിക്ക്. പുളിയനം മുത്തേടത്ത് അയ്യപ്പന്റെ മകൻ കലേഷ് എം.കെ.(42)യാണ് മരിച്ചത്. സ്‌കൂട്ടറിന് പിന്നിലിരുന്ന എളവൂർ മണേലിപുത്തൻ വീട്ടിൽ രജീഷിനെ (32) ഗുരുതര പരിക്കുകളോടെ അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ കറുകുറ്റി ഭാഗത്തു നിന്നും പോയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .സുഹൃത്തായ രജീഷിനെ വീട്ടിൽകൊണ്ടുവിടാൻ എളവൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം . അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കലേഷ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കലേഷ് പുളിയനം മില്ലുംപടിയിൽ സ്വന്തമായി വർക്ക് ഷോപ്പ് നടത്തുകയാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന്. ഭാര്യ: ബീന. മക്കൾ:കനിക,തനിക,കാർത്തിക്