പെരുമ്പാവൂർ: മേഖല സൺഡേസ്‌ക്കൂൾ കലോത്സവം ശനിയാഴ്ച വെങ്ങോല മാർ ബഹനാൻ സഹദ പള്ളിയുടെ കീഴിലുള്ള ശാലേം സ്‌ക്കൂളിൽ നടക്കും. മേഖല മെത്രാപ്പോലത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്യും. 62 സൺഡേസ്‌ക്കൂളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 400 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മേഖല ഡയറക്ടർ എൽബി വർഗീസ് അറിയിച്ചു.