പെരുമ്പാവൂർ: മുൻസിപ്പൽ ഓഫീസിന് എതിർവശം സെഞ്ച്വറി ഫാർമസ്യൂട്ടിക്കൽസിൽ തീപിടിത്തം .ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. കാർട്ടൻ ബോക്‌സ്, കാലാവധി തീർന്ന മരുന്നുകൾ എന്നിവയ്ക്കാണ് തീപിടിച്ചത് പെരുമ്പാവൂർ അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഒരു മണിക്കൂർ ശ്രമിച്ചാണ് തീ അണച്ചത് .ഷാജി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ഷോർട്ട് സർക്യുട്ടാണ് അപകട കാരണം.