തൃക്കാക്കര: റെസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കായി തൃക്കാക്കര മുനിസിപ്പൽ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ വർഷങ്ങളായി നടത്തി വരുന്ന മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും ,കുടുംബ സംഗമവും ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് കെ.എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹൈബി ഈഡൻ എം.പി ക്ക് ട്രാക്ക് ഉപഹാരം നൽകി ആദരിച്ചു. മികച്ചജീവകാരുണ്യ പ്രവർത്തകനായ ജലീൽ താനത്തിന് ട്രാക്കിന്റെ വക മൊമെന്റോ നൽകി എം.പി. ആദരിച്ചു. ജനറൽ സെക്രട്ടറി സലീം കുന്നുംപുറം, കൗൺസിലർ രഞ്ജിനി ഉണ്ണി , സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പോൾ മേച്ചേരി, ട്രാക്ക് വനിത വിഭാഗം പ്രസിഡന്റ് രാധാ മണിപ്പിള്ള, വ്യാപാരി വ്യവസായി പ്രസിഡന്റ് അസീസ് മൂലയിൽ, തുടങ്ങിയവർ സംസാരിച്ചു.