കൊച്ചി: എറണാകുളം ഫൈൻ ആർട്‌സ് അവന്യൂവിലുള്ള കുസാറ്റ് സ്‌കൂൾ ഒഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിൽ ഡി.എസ്.റ്റി-എൻ.ആർ.ഡി.എം.എസ് പ്രോജക്ടിൽ രണ്ട് ജൂനിയർ റിസർച്ച് ഫെല്ലോമാരുടെ ഒഴിവുണ്ട്. 28 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ. 2021 ആഗസ്റ്റ് വരെയാണ് നിയമനം. ഫെല്ലോഷിപ്പ് തുക 31, 000 രൂപയും വീട്ടു വാടകബത്തയും. മറൈൻ ബയോളജി അല്ലെങ്കിൽ മറൈൻ ജിയോളജി/ജിയോഫിസ്‌ക്‌സ് എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും ജി.ഐ.എസ് പ്രവൃത്തി പരിചയവും നെറ്റും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ. 9446866050.