aarakkunnam-vayanashaala
മുളന്തുരുത്തി ആരക്കുന്നം ഗ്രാമീണ വായനശാല വനിതാവേദിയിലെ പ്രവർത്തകർ ആരക്കുന്നം പോസ്റ്റോഫീസ് ജീവനക്കാരെ പൊന്നാടയണിച്ച് ആദരിക്കുന്നു.

ചോറ്റാനിക്കര: മുളന്തുരുത്തി ആരക്കുന്നം ഗ്രാമീണ വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ ലോക തപാൽ ദിനത്തോടനുബന്ധിച്ച് വായനശാല പ്രവർത്തകർ ആരക്കുന്നം പോസ്റ്റോഫീസ് സന്ദർശിച്ച് പുസ്തകങ്ങളും, പൊന്നാടയും അണിയിച്ച് ജീവനക്കാരെ ആദരിച്ചു. വായനശാല വൈസ് പ്രസിഡന്റ് ജിനി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റോഫീസ് നൽകുന്ന സേവനങ്ങളെ കുറിച്ച് സബ് പോസ്റ്റ് മാസ്റ്റർ പി.കെ. ഇന്ദു ബാലവേദി പ്രവർത്തകരോട് വിശദീകരിച്ചു. വായനനശാല പ്രസിഡന്റ് ജിനു ജോർജ്ജ് , പോസ്റ്റൽ അസിസ്റ്റന്റ് എലിസബത്ത് മാത്യു, കൃഷ്ണ .എൻ. ബാബു, കെ.ശ്രീകല, മഞ്ജു വർഗീസ്,ജോർജ്ജ് മാത്യു, ഡേര രാജൻ, സുമ തോമസ്, എൽസ സൂസൻ കുര്യൻ,അഞ്ജന പി.ആർ, സ്മിത .ബി ,ജിൻസി പോൾ, ആകർഷ് സജികുമാർ, ബാലവേദി പ്രവർത്തകരായ ജിസ്ന മറിയം ജോഷി , അലീന ജോർജ്ജ്, അക്ഷയ.സി.പ്രകാശ്, സാനിയ ഷാജി എന്നിവർ സംസാരിച്ചു.