കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗിൽ മൂന്നു മാസം ദൈർഘ്യമുള്ള മാത്‌ലാബ് കോഴ്‌സ് ഒക്ടോബർ 18 ന് ആരംഭിക്കും. സാങ്കേതികമായി കണക്കുകൂട്ടലുകൾ നടത്തുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മെഷിൻ ലാംഗ്വേജാണ് മാത്‌ലാബ്. കമ്പ്യൂട്ടേഷൻ, വിഷ്വലൈസേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലൂടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പരിചിതമായ മാത്തമാറ്റിക്കൽ ചിഹ്നങ്ങളുടെ സഹായത്തോടെ ഏറ്റവും ലളിതമായി മനസ്സിലാക്കുന്ന രീതിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
എൻജിനീയറിംഗിലും സയൻസിലും ബിരുദ/ബിരുദാനന്തര ബിരുദമുള്ളവർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അപേക്ഷിക്കാം. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും, വൈകീട്ട് അഞ്ചു മുതൽ 7.30 വരെയും രണ്ട് ബാച്ചുകളായിട്ടാണ് ക്ലാസ്സുകൾ. www.cusat.ac.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോറം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0484 2862616/2577380.