കൊച്ചി: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സിയുടെ നേതൃത്വത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 ക്ലബ് അംഗങ്ങൾക്ക് സെമിനാർ സംഘടിപ്പിച്ചു. സേവന പ്രവർത്തനങ്ങൾ ചെയ്യാൻ സന്മനസ്സുള്ളണവരെ കണ്ടെത്തുക, നേതൃത്വപരിശീലനം, ലീഡർമാരെ വളർത്തിയെടുക്കുക എന്നിവ ലക്ഷ്യമിട്ട സെമിനാർ ഇന്റർനാഷണൽ മുൻഡയറക്ടർ ആർ. മുരുകൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷനായി. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ എ.വി. വാമനകുമാർ, ജി.എം.ടി. കോ ഓർഡിനേറ്റർ ജോർജ് ചെറിയാൻ, ജി.എൽ.ടി കോ ഓർഡിനേറ്റർ വി.അമർനാഥ്, എൽ.സി.ഐ.എഫ് കോർഡിനേറ്റർ ജോയി തോമസ്. മുൻ ഗവർണ്ണർ എം.വി.ദാസ് മങ്കിടി, ലൂയിസ് ഫ്രാൻസിസ്, ദീപ്തി വിജയകുമാർ. ഡോ.ജോസഫ് മനോജ്, ജോസ് ആർ. പൈനാടത്ത്, വിൻസന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി എന്നിവർ സംസാരിച്ചു.