പറവൂർ : ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്നും നാളെയും മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസിൽ നടക്കും. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ..എം.അംബ്രോസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രവൃത്തിപരിചയ, ഐടി മേള മത്സരങ്ങളും നാളെ സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ശാസ്ത്രമേള മത്സരങ്ങളും നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം.