പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജിലെ സസ്യശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കടൽ സസ്യങ്ങളെക്കുറിച്ചുള്ള പ്രദർശനവും ശില്പശാലയും സംഘടിപ്പിച്ചു. കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂൾ, ഞാറക്കൽ സെന്റ് അഗസ്റ്റിൻ സ്കൂൾ എന്നിവിടങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ. എം.ജി. സനിൽകുമാർ ക്ളാസെടുത്തു. അസി. പ്രൊഫ. ഇ.സി. ബൈജു, അസോസിയേഷൻ സെക്രട്ടറി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഗവേഷണ വിദ്യാർത്ഥികളായ ദിവ്യ, റോഷ്നി, പ്രിയങ്ക, ലിഡിയ, നദേഷ്ദ എന്നിവർ വിദ്യാർത്ഥികൾക്ക് ലാബുകളിൽ പരിശീലനം നൽകി.